കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

Published : Jun 22, 2024, 07:10 PM ISTUpdated : Jun 22, 2024, 07:26 PM IST
കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

Synopsis

മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

റിയാദ്: മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി. 

മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

കഅ്ബയുടെ അകം പുറം, വൃത്തിയാക്കൽ, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ പിളർന്നാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തിന്റെ ചുമതലയാണ്. 2013-ൽ അമ്മാവൻ അബ്ദുൾഖാദർ താഹ അൽ-ഷൈബിയുടെ മരണത്തെത്തുടർന്ന് സാലിഹ് അൽ-ഷൈബി കഅബയുടെ കാര്യസ്ഥനായത്. ഹിജ്റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം മുഹമ്മദ് നബി ആരംഭിച്ച ഒരു പാരമ്പര്യമെന്ന നിലയിലാണ് കഅബയുടെ രക്ഷാകർതൃത്വം അൽ-ഷൈബിയുടെ പുത്രന്മാർക്കും അവരുടെ പിൻഗാമികൾക്കും നൽകി പോരുന്നത്. 

നഗരത്തിന്റെ താക്കോൽ ഉസ്മാൻ ഇബ്‌നു അബി തൽഹയെ ഏൽപ്പിക്കുകയും ആ ബഹുമതി തന്റെ കുടുംബത്തിൽ മാത്രം നിലനിൽക്കാൻ ഉത്തരവിടുകയും ചെയ്തു. കഅബയുടെ രക്ഷാകർതൃത്വം ഇന്ന് വരെ കുടുംബത്തിലെ മുതിർന്നവർക്കാണ് നൽകി പോരുന്നത്.

സൗദിയിൽ വിപുലമായ യോഗദിനാചരണം; ഇന്ത്യൻ എംബസിക്കൊപ്പം നേതൃത്വം നൽകിയത് സൗദി യോഗ കമ്മിറ്റിയും കായിക മന്ത്രാലയവും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം