
റിയാദ്: 41-ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് എല്ലാ ഗള്‍ഫ് നേതാക്കളെയും ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങി. ഉച്ചകോടിയിലേക്ക് വിവിധ നേതാക്കളെ നേരിട്ട് ക്ഷണിക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫിനെ സല്‍മാന്‍ രാജാവ് ചുമതല ഏല്‍പ്പിച്ചു. അടുത്ത മാസം അഞ്ചിന് റിയാദിലാണ് ഗള്‍ഫ് ഉച്ചകോടി നടക്കുക.
ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് ഉച്ചകോടിയെ മേഖലാ രാജ്യങ്ങളും ആഗോള സമൂഹവും ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുള്ള സല്‍മാന്‍ രാജാവിന്റെ ക്ഷണപത്രം ജിസിസി സെക്രട്ടറി ജനറല്‍ കൈമാറി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിനെ സന്ദര്‍ശിച്ചാണ് യുഎഇ പ്രസിഡന്റിനുള്ള സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് ഡോ. നായിഫ് അല്‍ഹജ്‌റഫ് കൈമാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam