യന്ത്രത്തകരാർ; എയർ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി, സർവീസ് റദ്ദാക്കി

Published : Sep 26, 2019, 10:01 PM IST
യന്ത്രത്തകരാർ; എയർ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി, സർവീസ് റദ്ദാക്കി

Synopsis

വൈകിട്ട് 5.30ന് കൊച്ചിയിൽ നിന്ന് ജിദ്ദക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.

കൊച്ചി: യന്ത്രത്തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജിദ്ദ വിമാനം സർവീസ് റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയർ ഇന്ത്യ അറിയിച്ചത്.

എ.ഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. വൈകിട്ട് 5.30ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം കാണാനില്ല, മോഷ്ടിച്ചത് ഷോപ്പ് മാനേജർ!
അമിതവില ഈടാക്കിയാൽ നടപടി, റമദാൻ വിപണിയിൽ കർശന പരിശോധന; അവശ്യ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തർ‍