കെപിഎസിയുടെ 'എന്‍റെ മകനാണ് ശരി' മസ്കറ്റില്‍ വീണ്ടും എത്തുന്നു

By Web TeamFirst Published Dec 8, 2019, 12:02 AM IST
Highlights

എഴുപത്  വര്‍ഷങ്ങള്‍ക്ക് മമ്പ്  കേരളത്തിന്‍റെ ചിന്താശേഷിയെ സ്വാധീനിക്കുകയും, കേരളത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ പ്രതിബദ്ധതകളുടെ അരങ്ങു തീർക്കുകയും ചെയ്തതാണ് 'എന്‍റെ മകനാണ് ശരി' എന്ന നാടകം

മസ്കറ്റ്: 1950 കളില്‍ കെപിഎസി അരങ്ങിൽ എത്തിച്ച ‘എന്റെ മകനാണ് ശരി ‘ എന്ന നാടകം മസ്കറ്റിൽ വീണ്ടും അരങ്ങേറുന്നു. പ്രവാസ ജീവിതത്തിന്‍റെ പരിമിതികളിലും  അർപ്പണ ബോധത്തോടു കൂടി നാടകത്തെ സ്നേഹിക്കുന്ന ഒരു പറ്റം മലയാളികൾ ആണ് ഈ നാടകവുമായി രംഗത്ത് എത്തുന്നത്. തിയറ്റർ ഗ്രൂപ്പ് അഞ്ചാമത് തവണയാണ് മസ്കറ്റിൽ  നാടകം അവതരിപ്പിക്കുന്നത്.

എഴുപത്  വര്‍ഷങ്ങള്‍ക്ക് മമ്പ്  കേരളത്തിന്‍റെ ചിന്താശേഷിയെ സ്വാധീനിക്കുകയും, കേരളത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ പ്രതിബദ്ധതകളുടെ അരങ്ങു തീർക്കുകയും ചെയ്തതാണ് 'എന്‍റെ മകനാണ് ശരി' എന്ന നാടകം. ഇത് വീണ്ടും അരങ്ങിലെത്തുന്നത് കാത്തിരിക്കുകയാണ് നാടകത്തെ  സ്നേഹിക്കുന്ന ഒരു പറ്റം  പ്രവാസികൾ.

മണ്ണും, മണ്ണിലെ അധ്വാനവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ‘എന്‍റെ മകനാണ് ശരി‘ എന്ന നാടകത്തിന്‍റെ   ഇതിവൃത്തം. മുൻ  വർഷങ്ങളിൽ മലയാളത്തിന്‍റെ പഴയ കാല നാടകങ്ങൾ ആയ അശ്വമേധം, മുടിയനായ പുത്രൻ, അസ്തമിക്കാത്ത സൂര്യൻ, കടലാസുതോണി എന്നിവ മസ്കറ്റിൽ അവതരിപ്പിച്ച് തിയറ്റർ ഗ്രൂപ്പ് ജനപ്രീതി നേടിയിരുന്നു.

'എന്‍റെ മകനാണ് ശരി' എന്ന നാടകത്തിൽ അഭിനയിക്കുന്നവരും പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ മസ്കറ്റിൽ  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. ഓഗസ്റ്റ് അവസാനം മുതൽ  ആരംഭിച്ച റിഹേഴ്സൽ ക്യാമ്പ് എല്ലാ ദിവസവും രാത്രി എട്ട് മണി മുതൽ പതിനൊന്നു മണി വരെ പുരോഗമിച്ചു വരികയാണ്. ഈ മാസം പതിമൂന്നിന് അൽ ഫെലാജിലെ ഗ്രാൻഡ് ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക.

click me!