
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 6750 പേർ നാട്ടിലേക്ക് മടങ്ങി. നിലവിൽ 431 പേർ മാത്രമാണ് ക്യാമ്പുകളിൽ അവശേഷിക്കുന്നത്. 7181 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അതേസമയം 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്കൂടി രാജ്യത്ത് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.
ഒരു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തഇന്ത്യക്കാരിൽ 80 ശതമാനം പേരും ഇതിനകം നാടണഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിൽ പറയുന്നു. ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. അന്നുമുതൽ ക്യാമ്പിൽ കഴിയുന്ന 431 പേരാണ് ഇനിയും മടങ്ങാനുള്ളത്. മടക്കയാത്ര വൈകുന്നതിൽ ഇവർ നിരാശരാണ്.
രജിസ്ട്രേഷൻ പൂർത്തിയായത് മുതൽ യാത്രാദിവസം വരെ കുവൈത്ത്ആഭ്യന്തര മന്ത്രാലയമാണ് ഇവർക്ക് താമസ സൗകര്യമൊരുക്കുന്നത്. രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസസ്ഥലത്തേക്ക്തിരിച്ചയച്ചിട്ടില്ല. ഇവരിൽ പലവിധ രോഗബാധിതരുമുണ്ട്. കൊവിഡ് ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. വൈകാതെ തിരിച്ചുപോക്ക്സാധ്യമാവുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
അതേസമയം, പാസ്പോർട്ട് കൈവശമില്ലാതെ ഇന്ത്യൻ എംബസി ഔട്ട്പാസ്നൽകിയവർ ക്യാമ്പിന് പുറത്താണ്. ഇവരുടെ തിരിച്ചുപോക്ക് സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. അതിനിടെയാണ് 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്കൂടി പുതുതായി കൊവിഡ്19 സ്ഥിരീകരിച്ചത്. 675 പേർ ഉൾപ്പെടെ 28,206 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്മരണം 303 ആയി. ബാക്കി 8449 പേരാണ്ചികിത്സയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam