
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളായ 25,000 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ വിദേശി എഞ്ചിനീയര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയിരുന്നു.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഞ്ചിനീയറിങ് ബിരുദങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് 25,000 എഞ്ചിനീയര്‍മാരുടെ ബിരുദങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നത്. അംഗീകാരത്തിനായി വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ഥ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമാണ് വേണ്ടത്. പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിനും കോഴ്സിനും അംഗീകാരം ആവശ്യമാണ്. അല്ലാത്തവരെ എഞ്ചിനീയര്‍മാരായി കണക്കാക്കില്ല. ഇഖാമ പുതുക്കുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നിര്‍ബന്ധമാക്കിയതോടെ മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഇഖാമ പുതുക്കാന്‍ കഴിയാതെയുമായി. ഇവരില്‍ പലരും മറ്റ് പേരുകളിലേക്ക് തസ്തിക മാറ്റിയാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam