
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നടത്തിയ പരിശോധനകളിൽ എട്ട് വ്യത്യസ്ത കേസുകളിലായി 12 പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോ ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
ഇതിന് പുറമെ രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം, ലിറിക്ക പൗഡർ, ആറ് തൂക്കയന്ത്രങ്ങൾ എന്നിവയും കണ്ടെത്തി. പരിശോധനയിൽ ഒരു തോക്കും വെടിയുണ്ടകളും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 5,790 കുവൈത്ത് ദിനാർ പണവും പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ലഹരിവിരുദ്ധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നടപടിയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam