നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ രാത്രിയില്‍ പരിശോധന; 21 പേര്‍ അറസ്റ്റില്‍

Published : Sep 30, 2021, 11:55 AM IST
നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ രാത്രിയില്‍ പരിശോധന; 21 പേര്‍ അറസ്റ്റില്‍

Synopsis

രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച പരിശോധന 10.30 വരെ നീണ്ടുനിന്നു. സലീം അല്‍ മുബാറക് സ്‍ട്രീറ്റ്, ബഹ്റൈന്‍ സ്‍ട്രീറ്റ്, ബ്ലോക്ക് 12 എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിയമ ലംഘകരായ പ്രവാസികള്‍ക്കായി (Illegal residents) അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. സാല്‍മിയ (Salmiya) ഏരിയയില്‍ ചൊവ്വാഴ്‍ച രാത്രി ഒന്‍പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്.

രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച പരിശോധന 10.30 വരെ നീണ്ടുനിന്നു. സലീം അല്‍ മുബാറക് സ്‍ട്രീറ്റ്, ബഹ്റൈന്‍ സ്‍ട്രീറ്റ്, ബ്ലോക്ക് 12 എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹവല്ലി മുനിസിപ്പാലിറ്റിയില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുമുള്ള 79 ഉദ്യോഗസ്ഥരാണ് പരിശോധനകളില്‍ പങ്കെടുത്തത്. ഇവിടങ്ങളിലെ കഫേകളിലായിരുന്നു പ്രധാനമായും പരിശോധന. 21 പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ഇവര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരും ചിലര്‍ മറ്റ് കേസുകളില്‍ അന്വേഷിച്ചുകൊണ്ടിരുന്നവരുമായിരുന്നു.

നിയമലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇതിന്റെ സമയപരിധി അവസാനിച്ചതോടെ നിയമലംഘകരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ