കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല; നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Published : Feb 23, 2021, 11:51 PM ISTUpdated : Feb 23, 2021, 11:53 PM IST
കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല; നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Synopsis

കുവൈത്തിൽ റസ്റ്റോറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റോറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്. 

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കുവൈത്തിൽ റസ്റ്റോറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റോറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്. 

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട് ആകാമെന്നു യോഗം വിലയിരുത്തി..

അതേസമയം, ഒത്തുകൂടലുകൾ തടയാനും കോവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കാൻ ധാരണയായിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ഒത്തുകൂടലുകൾ ഒഴിവാക്കാൻ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പ്രവാസികളടക്കമുള്ളവരെ ആശങ്കയിലാക്കിയിരുന്നു. 

കെ.ഒ.സി ഉൾപ്പെടെ വിവിധ കമ്പനികൾ കർഫ്യൂവിന് തയാറെടുപ്പ് ആരംഭിച്ചതും ആശങ്ക വർധിപ്പിച്ചു. അതേസമയം ആരോഗ്യവകുപ്പിന്റെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ