
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് എട്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി. നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇതുവരെ ഒൻപത് പേർ രോഗമുക്തി നേടി ആശുപത്രിവിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 534 പേർ നിരീക്ഷണത്തിലാണ്. മുൻകരുതലിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ, ലേഡീസ് സലൂണുകൾ, കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ എന്നിവ കൂടി അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam