31 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് കുവൈത്ത്

By Web TeamFirst Published Aug 2, 2020, 7:13 PM IST
Highlights

ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ലെബനാന്‍, ശ്രീലങ്ക, ചൈന, ഇറാന്‍, ബ്രസീല്‍, ഇറ്റലി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിക്കപ്പെട്ട പട്ടികയിലുണ്ട്. 

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. കൊവിഡ് വ്യാപനം പരിഗണിച്ച് 'ഹൈ റിസ്‍ക്ക്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാകും. കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ലെബനാന്‍, ശ്രീലങ്ക, ചൈന, ഇറാന്‍, ബ്രസീല്‍, ഇറ്റലി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിക്കപ്പെട്ട പട്ടികയിലുണ്ട്. മാസങ്ങള്‍ നീണ്ട വിലക്കുകള്‍ക്ക് ശേഷം കുവൈത്ത് ഭാഗികമായി വ്യോമഗതാഗതം പുനഃരാരംഭിച്ച ദിവസമാണ് 31 രാജ്യങ്ങളിലേക്കുള്ള വിലക്ക് സംബന്ധിച്ച അറിയിപ്പുമുണ്ടായത്. ശനിയാഴ്ച മുതല്‍ 30 ശതമാനം വ്യോമ ഗതാഗതം കുവൈത്ത് പുനഃരാരംഭിച്ചു. ഇത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 

click me!