
കുവൈത്ത് സിറ്റി: വരുന്ന മാര്‍ച്ചോടെ കുവൈത്തിലെ സ്‍കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ മടക്കം. ഓണ്‍ലൈന്‍ പഠനവും ക്ലാസ് റൂം അധ്യയനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയായിരിക്കും ഇതിനായി സ്വീകരിക്കുക.
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായി, രാജ്യത്ത് കൊവിഡ് വാക്സിന്‍ ലഭ്യമാവുന്നത് സംബന്ധിച്ചുള്ള കാലയളവ് കൂടി കണക്കാക്കിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. വിദ്യാഭ്യാസ രംഗത്തെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്തുതന്നെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ പ്രത്യേക യോഗം ചേരും. പരീക്ഷകളുടെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് യോഗം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam