ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്

Published : Oct 14, 2026, 05:34 PM IST
kuwait sea

Synopsis

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് നൽകിയ സംഭാവനകൾക്കുള്ള ആഗോള സമൂഹത്തിന്‍റെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ 2027-2029 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗൺസിൽ അംഗമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ തെരഞ്ഞെടുപ്പിലാണ് കുവൈത്തിന് ഈ അംഗീകാരം ലഭിച്ചത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് നൽകിയ സംഭാവനകൾക്കുള്ള ആഗോള സമൂഹത്തിന്‍റെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്തിന്‍റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച എല്ലാ സൗഹൃദ രാജ്യങ്ങൾക്കും മന്ത്രാലയം നന്ദി അറിയിച്ചു.

യുഎൻ ചാർട്ടറിന്‍റെ തത്വങ്ങൾ പാലിക്കുന്നതിലും പക്ഷപാതപരമോ രാഷ്ട്രീയപ്രേരിതമോ ആയ നിലപാടുകളില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുവൈത്ത് എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. സ്ഥാനാർത്ഥിത്വ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ മീൻ മാർക്കറ്റിൽ സംയുക്ത പരിശോധന; വിൽപ്പനയ്ക്ക് വെച്ച 773 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു
സുരക്ഷാ പരിശോധനക്കിടെ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; കുവൈത്തിൽ യുവാവ് പിടിയിൽ