
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി. എയർ ഫോഴ്സ് വിമാനമടക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും കെ.വി സിംഗ് പറഞ്ഞു.
പരിക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ച് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ തീപിടിത്തത്തിൽ ആശുപത്രികളിൽ ഇതുവരെ എത്തിയത് 56 കേസുകളെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 41 പേർ അഡ്മിറ്റ് ആയി. 9 പേർ ഗുരുതര ചികിത്സ വിഭാഗങ്ങളിലാണ്. 11 പേരെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രാലയം അറിയിച്ചു. മരിച്ച 49 പേരിൽ 45 മരണവും നടന്നത് സംഭവസ്ഥലത്ത് വെച്ച് തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ