മാനവികതയുടെ ഉദാത്ത മാതൃക; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്

Published : Feb 28, 2026, 12:52 PM IST
Kuwait

Synopsis

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ഉത്തരവ് പ്രകാരം 539 തടവുകാർക്ക് പൊതുമാപ്പ് നൽകി. അർഹരായവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരവും 2026-ലെ ഇരുപത്തിയൊന്നാം നമ്പർ അമീരി ഉത്തരവ് പ്രകാരവും രാജ്യത്തെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചു. ശിക്ഷാ കാലയളവിൽ ഇളവ് ലഭിച്ചവരും ഉടൻ ജയിൽ മോചിതരായവരും ഇതിൽ ഉൾപ്പെടുന്നു. തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം ആരംഭിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ വരാനും പൗരന്മാർക്കും താമസക്കാർക്കും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ നടപടി.

സ്പെഷ്യൽ സെക്യൂരിറ്റി അഫയേഴ്‌സ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറാണ് മറ്റ് സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ച് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അർഹരായ അന്തേവാസികളെ കാലതാമസമില്ലാതെ മോചിപ്പിക്കാനും ശിക്ഷാ ഇളവ് ഉത്തരവുകൾ ഉടനടി നടപ്പിലാക്കാനും ആവശ്യമായ നിയമപരവും ഭരണപരവുമായ എല്ലാ ഘട്ടങ്ങളും അതിവേഗം പൂർത്തിയാക്കി. രാജ്യത്തിന്റെ നിയമസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്റെയും മാനുഷിക മൂല്യങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെയും മികച്ച ഉദാഹരണമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖജുരാഹോ കാർണിവലിൽ ദേശീയ പ്രതിഭകളോട് മാറ്റുരച്ച് ദേവനന്ദ; ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം
യാത്രക്കിടെ ബസിന്‍റെ പിൻ ടയറുകൾ പൊട്ടിത്തെറിച്ചു, റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് അപകടം, മരിച്ചത് രണ്ട് മലയാളികൾ