കുവൈത്ത്‌ കെഎംസിസി; മണ്ഡല തല തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടി

Published : Oct 07, 2018, 12:37 AM IST
കുവൈത്ത്‌ കെഎംസിസി; മണ്ഡല തല തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടി

Synopsis

കുവൈത്ത്‌ കെ.എം.സി സി.യുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണു നിലവിലെ യൂനിറ്റ്‌ , ഏരിയ ഘടനയിൽ നിന്നും മാറി നിയോജക മണ്ഡലം ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണു തെരഞ്ഞെടുപ്പ്‌

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കെഎംസിസിയുടെ മണ്ഡല തല തെരഞ്ഞെടുപ്പ്‌ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിൽ ഔദ്യോഗിക വിഭാഗത്തെ മറു വിഭാഗം മൽസരത്തിലൂടെ പരാജയപ്പെടുത്തി. മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കുവൈത്ത്‌ കെ.എം.സി സി.യുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണു നിലവിലെ യൂനിറ്റ്‌ , ഏരിയ ഘടനയിൽ നിന്നും മാറി നിയോജക മണ്ഡലം ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണു തെരഞ്ഞെടുപ്പ്‌.

കഴിഞ്ഞ ദിവസം നടന്ന 4 മണ്ഡലം തെരഞ്ഞെടുപ്പിൽ പാണക്കാട്‌ കുടുംബാങ്ങമായ സയ്യിദ്‌ നാസർ മഷ്‌ ഹൂർ തങ്ങൾ നേതൃത്വം നൽകുന്ന വിഭാഗം മൂന്നിടങ്ങളിൽ വിജയം നേടി.കൊയിലാണ്ടി , എലത്തൂർ , ബേപ്പൂർ എന്നീ മണ്ഡലങ്ങളാണു ഇവ. ഇതിൽ നിലവിലെ കേന്ദ്ര ജനറൽ സെക്രട്ടറിയും ഔദ്യോഗിക പക്ഷത്തെ പ്രമുഖരിൽ ഒരാളുമായ സിറാജ്‌ എരഞ്ഞിക്കൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണു എലത്തൂർ.

മറു വിഭാഗത്തെ പ്രബലരായ ഫാറൂഖ്‌ ഹമദാനി , റഹൂഫ്‌ മഷ്‌ ഹൂർ എന്നിവരാണു ഏറ്റവുമധികം അംഗങ്ങളുള്ള കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും അട്ടിമറി വിജയം നേടിയത്‌.നേരത്തെ തെരഞ്ഞെടുപ്പ്‌ നടന്ന കാസർ ഗോഡ്‌ ജില്ലയിലെ അഞ്ചു മണ്ഡലത്തിലും കോഴിക്കോട്‌ ജില്ലയിലെ കൊടുവള്ളി , കുന്ന മംഗലം ,നാദാപുരം , കുറ്റ്യാടി, വടകര എന്നീ മണ്ടലങ്ങളിലും വോട്ടെടുപ്പ്‌ ഒഴിവാക്കി സമവായത്തിലൂടെയാണു തെരഞ്ഞെടുപ്പ്‌ നടന്നത്‌.

ഇവിടങ്ങളിൽ ഔദ്യോഗിക പക്ഷത്തിനാണു മുൻ തൂക്കമുള്ളത്‌.എന്നാൽ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിൽ മറു വിഭാഗമാണു വോട്ടെടുപ്പിലൂടെ വിജയിച്ചത്‌.മണ്ഡലം തെരഞ്ഞെടുപ്പ്‌ പൂർത്തിയായാൽ ജില്ലാ തല തെരഞ്ഞെടുപ്പും പിന്നീട്‌ ദേശീയ തലത്തിൽ പുതിയ നേതൃത്വത്തേയും തെരഞ്ഞെടുക്കുക എന്നതാണു നിരീക്ഷകനായ പി.എം.എ. സലാമിനു മുന്നിലുള്ള ദൗത്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ