വിസ പുതുക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് പാര്‍ലമെന്റ് അംഗം

By Web TeamFirst Published Jul 28, 2021, 11:03 AM IST
Highlights

60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദിനാര്‍ ഈടാക്കുമെന്നതടക്കമുള്ള മാന്‍പവര്‍ അതോരിറ്റിയുടെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് പാര്‍ലമെന്റ് അംഗം അദ്‍നാന്‍ അബ്‍ദുല്‍ സമദ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദിന് കത്തെഴുതി.

60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദിനാര്‍ ഈടാക്കുമെന്നതടക്കമുള്ള മാന്‍പവര്‍ അതോരിറ്റിയുടെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ വിഷയങ്ങള്‍ മൂടിവെയ്‍ക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ കൊണ്ട് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബിരുദ യോഗ്യതയില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് വന്‍തുക ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ലമെന്റ് അംഗങ്ങളടക്കം നിരവധി സ്വദേശികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

click me!