പ്രവാസികളെ പുറത്താക്കാന്‍ പ്രത്യേക അതോറിറ്റി വേണമെന്ന ആവശ്യവുമായി എംപിമാര്‍; കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ

Published : Aug 01, 2019, 05:45 PM ISTUpdated : Aug 01, 2019, 06:11 PM IST
പ്രവാസികളെ പുറത്താക്കാന്‍ പ്രത്യേക അതോറിറ്റി വേണമെന്ന ആവശ്യവുമായി എംപിമാര്‍; കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ

Synopsis

കുവൈത്തിൽ ജനസംഖ്യാബലത്തിൽ മുന്നിലുള്ള വിദേശികളില്‍ കൂടുതൽ പേരെ ഒഴിവാക്കണമെന്നതാണ് എംപിമാരുടെ പ്രധാന ആവശ്യം.  ജനസംഖ്യയിലെ സ്വദേശി-വിദേശി അന്തരം വലിയ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് പാർലമെന്റ് അംഗങ്ങളുടെ വിലയിരുത്തൽ. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച്​ പാർലിമെന്റില്‍ കരട്നിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം എംപിമാർ. വിദേശികളുടെ എണ്ണം 30 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണമെന്നാണ് എംപിമാരുടെ നിലപാട്. ഇന്ത്യക്കാരെയാണ് ഇത് ഏറെ ബാധിക്കുക.

കുവൈത്തിൽ ജനസംഖ്യാബലത്തിൽ മുന്നിലുള്ള വിദേശികളില്‍ കൂടുതൽ പേരെ ഒഴിവാക്കണമെന്നതാണ് എംപിമാരുടെ പ്രധാന ആവശ്യം.  ജനസംഖ്യയിലെ സ്വദേശി-വിദേശി അന്തരം വലിയ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് പാർലമെന്റ് അംഗങ്ങളുടെ വിലയിരുത്തൽ. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി സർക്കാർ മേഖലയിലെ സ്വദേശിവത്കരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്നാണ് എം.പിമാർ പരാതിപ്പെടുന്നത്. 

ജനസംഖ്യാക്രമീകരണം സാധ്യമാക്കാൻ ദേശീയ തലത്തിൽ സ്വതന്ത്ര ചുമതലയുള്ള അതോറിറ്റി രൂപീകരിക്കുകയാണ്​ ഈ പ്രശ്‌നത്തിന് പരിഹാരമായി ഇവർ നിർദേശിക്കുന്നത്. ഇക്കാര്യം പാർലമെന്റിൽ കരട് പ്രമേയത്തിലൂടെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എം.പിമാർ. ഏറ്റവും വലിയ വിദേശിസമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക്​ ആശങ്കയുണ്ടാക്കുന്നതാണ്​ നിലവിലെ നിർദേശം. വിവിധ രാജ്യങ്ങളിൽനിന്നുള്ള അവിദഗ്ധ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം വളരെ കാലമായി പാർലമെന്റിൽ ഉയർന്നുവരുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ