സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് പൊലീസ്; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

Published : Aug 04, 2026, 03:45 PM IST
arrest

Synopsis

കുവൈത്തിൽ നിയമലംഘകരായ 12 പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം ഫീൽഡ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്നാണ് വിവിധ രാജ്യക്കാരായ ഇവർ പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് നടപ്പിലാക്കിയ കർശന സുരക്ഷാ-ട്രാഫിക് പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും വിവിധ കേസുകളിൽ തിരയപ്പെടുന്നവരുമായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം ഫീൽഡ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്നാണ് വിവിധ രാജ്യക്കാരായ ഇവർ പിടിയിലായത്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, സ്വന്തം സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കടത്തിയതിന് രണ്ട് ഏഷ്യക്കാരെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും പ്രതികളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളിൽ നിയമവിരുദ്ധമായി ആളുകളെ കൊണ്ടുപോകുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയില്‍ വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി
ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വിഷ്ണു വർധൻ റെഡ്ഡി