കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

By Web TeamFirst Published Sep 30, 2020, 8:12 PM IST
Highlights

610 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബുധനാഴ്ച 614 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി മരിച്ചു.

639 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105,182 ആയി. 96,688 ആണ് ആകെ രോഗമുക്തരായരുടെ എണ്ണം. 610 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,884 പേരാണ് ചികിത്സയിലുള്ളത്്. ഇതില്‍ 133 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,436 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 
 

click me!