കുവൈത്തില്‍ 857 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു

By Web TeamFirst Published Sep 8, 2020, 6:47 PM IST
Highlights

617 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ആകെ കൊവിഡ് മുക്തരുടെ എണ്ണം 81,654 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 857 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,244 ആയി. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധവുണ്ടായി. 

617 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ആകെ കൊവിഡ് മുക്തരുടെ എണ്ണം 81,654 ആയി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 548 ആയി. 9,042 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 89 പേരുടെ നില ഗുരുതരമാണ്. 5,048 പരിശോധനകളാണ് പുതുതായി നടത്തിയത്. 
 

click me!