കുവൈത്തില്‍ നിന്ന് ഈ വര്‍ഷം 2500 വിദേശികളെ ഒഴിവാക്കാന്‍ തീരുമാനം

By Web TeamFirst Published May 4, 2019, 3:22 PM IST
Highlights

സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കൂടുതല്‍ വിദേശികളെ പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 3100 വിദേശികളെ പിരിച്ചുവിട്ടിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലയില്‍ നിന്ന് ഈ വര്‍ഷം 2500 വിദേശികളെ ഒഴിവാക്കാന്‍ തീരുമാനം. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കൂടുതല്‍ വിദേശികളെ പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 3100 വിദേശികളെ പിരിച്ചുവിട്ടിരുന്നു.

പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുറത്തില്‍ കുവൈത്ത് പാര്‍ലമെന്റ് പ്രാദേശിക തൊഴില്‍ വികസന സമിതി മേധാവി മുഹമ്മദ് അല്‍ ഹുവൈലയാണ് കൂടുതല്‍ വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ചത്. പെട്രോളിയം മേഖലയില്‍ 150 സ്വദേശികള്‍ക്ക എഞ്ചിനീയര്‍ തസ്തികയില്‍ ജോലി നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കിക്കൊണ്ടിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

click me!