'കൂടെയുണ്ട് കുവൈത്ത്'; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍

By Web TeamFirst Published May 27, 2021, 7:58 PM IST
Highlights

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത് പതാകയും തെളിഞ്ഞത്.

കുവൈത്ത് സിറ്റി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത് പതാകയും തെളിഞ്ഞത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം ചൂണ്ടിക്കാട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

ഇന്ത്യയിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളും കുവൈത്തില്‍ നിന്ന് എത്തിച്ചിരുന്നു.

INDIA-KUWAIT DYNAMIC PARTNERSHIP: A reassuring message of support &solidarity from India's traditional & close friend in this collective battle against COVID-19. Lighting up the in Tricolor 🇮🇳 to extend best wishes. pic.twitter.com/idhpukPuCh

— India in Kuwait (@indembkwt)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!