ലൈവ് വീഡിയോയിലൂടെ 'മതനിന്ദ'; കുവൈത്തില്‍ യുവതി അറസ്റ്റില്‍

By Web TeamFirst Published Aug 19, 2019, 10:54 PM IST
Highlights

സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ ദൈവ നിന്ദ നടത്തുകയും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് യുവതിക്കെതിരെ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

കുവൈത്ത് സിറ്റി: ലൈവ് വീഡിയോയിലൂടെ മതത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്ന കുറ്റം ചുമത്തി കുവൈത്തി യുവതിയെ അറസ്റ്റ് ചെയ്തു. ക്രിമനല്‍ കുറ്റാന്വേഷണ വിഭാഗത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ ദൈവ നിന്ദ നടത്തുകയും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് യുവതിക്കെതിരെ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിനെ വിമര്‍ശിക്കുകയും സ്വര്‍ഗപ്രവേശനത്തെ പരിഹസിക്കുകയും ചെയ്തെന്നും ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം നടത്തി ഇവരെ തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ തുടര്‍നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതത്തെ അപകീര്‍ത്തിപ്പെടുത്തുവന്നവര്‍ക്കെതിരെ ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!