
മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ തൊഴിൽ പെർമിറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിനായി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സേവനംആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നും തൊഴിലിനായി ഓമനിലെത്തുന്ന പ്രവാസികള്‍ക്ക് റസിഡന്റ് കാർഡ് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ തൊഴിലുടമയ്ക്ക് തൊഴിൽ കരാർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. കരാർ പിന്നീട് പുനരവലോകനം ചെയ്യുന്നപക്ഷം ഓൺലൈനിൽ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ധാരണ ഉറപ്പു വരുത്തുന്നതിനായി തൊഴിലാളിയുടെ സമ്മതവും രേഖപ്പെടുത്തണം. ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam