
ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇപ്പോള്‍ അപേക്ഷ നല്‍കിയവരെ ഉള്‍പ്പെടുത്തിയായിരിക്കും ജനുവരി ആദ്യത്തില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഗള്‍ഫിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള കാമ്പയിനുകള്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ പേര് ചേര്‍ക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ദേശീയ വോട്ടേഴ്സ് സേവന പോര്‍ട്ടലായ www.nvsp.in എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. Apply online for registration of overseas voter എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പാസ്‍പോര്‍ട്ട് നമ്പര്‍, കാലാവധി, വിസ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ നല്‍കണം. ഫോട്ടോയും പാസ്‍പോര്‍ട്ടിന്റെ ബാധകമായ പേജുകളും സൈറ്റില്‍ അപ്‍ലോഡ് ചെയ്യണം. നിങ്ങളുടെ നാട്ടിലെ വോട്ടര്‍ പട്ടിക പരിശോധിക്കണമെങ്കില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‍സൈറ്റായ http://ceo.kerala.gov.in ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam