സാമൂഹിക അകലം ഉറപ്പാക്കിയും ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചും സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം.
മസ്‍കത്ത്: ഒമാനിൽ ജൂൺ 10 മുതലുള്ള മൂന്നാം ഘട്ടത്തിൽ സുപ്രീം കമ്മറ്റി പ്രവർത്തനാനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രാദേശിക നഗരസഭാ ജലവിഭവ മന്ത്രാലയം പുറത്തിറക്കി. 54 വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കിയും ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചും സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം...
കഴിഞ്ഞ മെയ് മാസത്തിൽ 63 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി സുപ്രിം കമ്മറ്റി നൽകിയിരുന്നു. ഇപ്പോള്‍ അനുമതി നല്‍കിയ സഥാപനങ്ങള്‍
പൂക്കടകൾ
പെർഫ്യൂം കടകൾ
സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കടകള്‍
വാച്ച്-അനുബന്ധ ഉത്പന്നങ്ങളുടെ വിൽപന ശാല
സ്ത്രീകളുടെ വസ്ത്ര വിൽപന ശാല, ബ്യൂട്ടിക്ക്
കാർ വാഷ്
കീ ഡ്യൂപ്ലിക്കേഷൻ സ്ഥാപനങ്ങൾ
ചെരുപ്പ് കടകൾ, ഷൂ നന്നാക്കുന്ന കടകൾ
സ്വർണം, വെള്ളി വിൽപന ശാലകൾ
സ്വർണപ്പണിക്കാരുടെ സ്ഥാപനങ്ങൾ
ഹെർബൽ മരുന്നുകൾ വിൽക്കുന്ന കടകൾ
ട്രാൻസാക്ഷൻ ഓഫീസുകൾ .
ട്രാൻസ്ലേഷൻ ഓഫീസുകൾ
ഫോട്ടോഗ്രഫി കടകൾ (സ്റ്റുഡിയോകൾ )
വാഹനങ്ങളുടെ ഗ്ലാസുകൾ വിൽപന നടത്തുകയും സ്ഥാപിച്ച് കൊടുക്കുകയും ചെയ്യുന്ന കടകൾ