ഹമദ് ടൗണിലുണ്ടായ തീപിടുത്തത്തില്‍ 1.9 കോടിയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 23, 2019, 3:42 PM IST
Highlights

ഇലക്ട്രിക് സാധനങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സൂഖ് വാഖിഫിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീപിടിച്ചത്.

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ ഒരു ലക്ഷത്തിലധികം ദിനാറിന്റെ നഷ്ടമുണ്ടായതായി (1.9 കോടിയിലധികം ഇന്ത്യന്‍ രൂപ) റിപ്പോര്‍ട്ടുകള്‍. ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തീപിടിച്ചത്. എന്നാല്‍ രാത്രിയോടെ മാത്രമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. 

ഇലക്ട്രിക് സാധനങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സൂഖ് വാഖിഫിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീപിടിച്ചത്. ആദ്യം തീപിടിച്ച ഗോഡൗണില്‍ 80,000 ദിനാറിന്റെയും രണ്ടാമത്തെ ഗോഡൗണില്‍ 20,000 ദിനാറിന്റെയും നാശനഷ്ടമുണ്ടായി. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സംഭവസമയത്ത് നൂറോളം പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്തെ മറ്റ് കടകളിലേക്കോ ഗോഡൗണുകളിലേക്കോ തീ പടരാതെ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു.

click me!