
അബുദാബി: കൊറോണ വൈറസ് പടർന്നതിന്റെ പശ്ചാത്തലത്തിൽ ചൈനയിലും ഹോങ് കോംഗിലുമുള്ള ലുലു ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ അധികൃതര്‍ വ്യക്തമാക്കി. ഇരുനൂറിലധികം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോംങിലുമായുള്ളത്.
ചെയർമാൻ എം.എ യൂസഫലിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇവർക്കാവശ്യമായ മാസ്ക്കടക്കമുള്ള എല്ലാ സംരക്ഷണ കവചങ്ങളും ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമായി എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരുമായി അബുദാബിയിൽ നിന്നും നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam