ഓണം കെങ്കേമമാക്കാന്‍ ലുലു; ഉപഭോക്താക്കള്‍ക്കായി ഓണച്ചന്ത സജീവം

Published : Aug 18, 2021, 08:53 PM IST
ഓണം കെങ്കേമമാക്കാന്‍ ലുലു; ഉപഭോക്താക്കള്‍ക്കായി ഓണച്ചന്ത സജീവം

Synopsis

ശനിയാഴ്ച വരെ നടക്കുന്ന ഓണച്ചന്തയില്‍ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 20 പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓണ്‍ലൈനായും ബുക്കുചെയ്യാന്‍ അവസരമുണ്ട്.

അബുദാബി: കേരളത്തില്‍ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങള്‍ക്കായുള്ള പച്ചക്കറികളും പഴങ്ങളുമുള്‍പ്പെടെയുള്ളവയും തൂശനില തൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പാട്ടുപാവാടയുമെല്ലാം ഓണത്തിന്റെ ഓര്‍മ്മകള്‍ പകരുന്നവയാണ്.

ശനിയാഴ്ച വരെ നടക്കുന്ന ഓണച്ചന്തയില്‍ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 20 പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓണ്‍ലൈനായും ബുക്കുചെയ്യാന്‍ അവസരമുണ്ട്. ബാച്ചിലര്‍ മുറികളില്‍ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവര്‍ക്കുപോലും എളുപ്പത്തില്‍ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയ്യാര്‍ ചെയ്ത ഓണക്കിറ്റ് ലുലുവില്‍ ലഭ്യമാണ്.

ആളുകളുടെ എണ്ണത്തിനനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പാകം ചെയ്താല്‍ ആര്‍ക്കും എളുപ്പത്തില്‍ ഓണസദ്യ തയാറാക്കാന്‍ കഴിയുമെന്ന് ലുലു പ്രതിനിധികള്‍ അറിയിച്ചു. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്. ലുലുവിന്റെ 57000 ജീവനക്കാരും ഹൃദയം നിറഞ്ഞ ഓണം ആശംസിക്കുന്നതായി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി പറഞ്ഞു.

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ