
മഹ്സൂസ് ഡ്രോയിൽ മില്യണയറായി 33 വയസ്സുകാരനായ മെഷീൻ ഓപ്പറേറ്റര്‍. 128-ാമത് നറുക്കെടുപ്പിലാണ് നേപ്പാള്‍ സ്വദേശിയായ സൂര്യ മഹ്സൂസിന്‍റെ 43-ാമത് മില്യണയറായത്. അബു ദാബിയിലാണ് സൂര്യ ജോലി ചെയ്യുന്നത്. ഗ്യാരണ്ടീഡ് പ്രൈസായ AED 1,000,000 മെയ് 13-ന് സൂര്യ സ്വന്തമാക്കി.
മഹ്സൂസിലൂടെ മില്യണയറാകുന്ന മൂന്നാമത്തെ നേപ്പാളിയാണ് സൂര്യ. "ഒരു മില്യണ്‍ ദിര്‍ഹത്തിൽ എത്ര പൂജ്യമുണ്ടെന്ന് ഇപ്പോഴും ഞാൻ ഉൾക്കൊണ്ടിട്ടില്ല. അബു ദാബിയിലേക്ക് എഴ് വ്‍ഷം മുൻപ് വന്ന ഞാൻ, ഓരോ ദിര്‍ഹവും നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു" സന്തോഷം പങ്കുവച്ച് സൂര്യ പറഞ്ഞു.
നാട്ടിൽ കുടുംബം നന്നായി ജീവിക്കാന്‍ വളരെ ലളിതമായ ജീവിതമാണ് സൂര്യ നയിച്ചിരുന്നത്.
"നറുക്കെടുപ്പ് നടന്ന സമയത്ത് ഞാന്‍ ജോലിയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ മഹ്സൂസ് അക്കൗണ്ട് തുറന്നപ്പോഴാണ് പ്രൈസ് നേടിയത് അറിഞ്ഞത്. വലിയ ധനികനല്ലെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് കളിക്കാവുന്ന ഗെയിമാണ് മഹ്സൂസ് എന്നത് വളരെ നല്ലതാണ്." സൂര്യ പറയുന്നു.
സെപ്റ്റംബര്‍ 2022 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട് സൂര്യ. തന്‍റെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കുമെന്ന് സൂര്യ പറയുന്നു. അമ്മയ്ക്ക് വേണ്ടി നേപ്പാളിൽ വീട് വാങ്ങാനും സൂര്യ പദ്ധതിയിടുന്നു.
"എപ്പോഴും എന്‍റെ കുടുംബത്തെക്കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ആധിയുണ്ടായിരുന്നു. പക്ഷേ, ഈ വിജയം എന്‍റെ ജീവിതം മാറ്റി. എനിക്ക് മുൻപ് എത്താന്‍ കഴിയാത്ത ഒരുപാട് സാധ്യതകളിലേക്ക് എന്നെ ഈ വിജയം എത്താന്‍ സഹായിക്കും."
അഞ്ചിൽ നാല് നമ്പറുകള്‍ ഒരുപോലെയാക്കിയ 16 പേര്‍ രണ്ടാം സമ്മാനമായ AED 200,000 വീതിച്ചു. ഒരാള്‍ക്ക് AED 12,500 വീതം ലഭിച്ചു. മൂന്ന് നമ്പറുകള്‍ തുല്യമാക്കിയ 1,023 പേര്‍ക്ക് AED 250 വീതം നേടാനായി.
മഹ്സൂസിൽ പങ്കെടുക്കാനായി AED 35 മാത്രം മുടക്കി ഒരു ബോട്ടിൽ വെള്ളം വാങ്ങാം. എല്ലാ ശനിയാഴ്ച്ചയും നടക്കുന്ന വീക്കിലി ഡ്രോയിലും, ഒപ്പം ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് ഉയര്‍ന്ന പ്രൈസായ AED 20,000,000 അല്ലെങ്കിൽ പുതിയ വീക്കിലി റാഫ്ൾ ഡ്രോയിലൂടെ AED 1,000,000 നേടി എല്ലാ ആഴ്ച്ചയും ഗ്യാരണ്ടീഡ് മില്യണയര്‍ പ്രൈസും നേടാം.
മഹ്സൂസ് എന്ന വാക്കിന് അറബിയിൽ ഭാഗ്യം എന്നാണ് അര്‍ത്ഥം. ഗെയിമിൽ പങ്കെടുന്നവരിൽ നിന്ന് എല്ലാ ആഴ്ച്ചയും രണ്ട് മില്യണയര്‍മാരെ സൃഷ്ടിക്കുന്നതിനൊപ്പം എല്ലാവരുടെയും സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും സമൂഹത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് മഹ്സൂസ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ