
മഹ്സൂസ് 134-ാമത് ലൈവ് ഡ്രോയിൽ വിജയിച്ച് പാകിസ്ഥാനിൽ നിന്നുള്ള കംപ്യൂട്ടര്‍ എൻജിനീയര്‍. അബുദാബിയിൽ താമസിക്കുന്ന അബ്ദുള്‍ ആണ് ഗ്യാരണ്ടീഡ് റാഫ്ള്‍ പ്രസായ ഒരു മില്യൺ ദിര്‍ഹം നേടി മഹ്സൂസിന്‍റെ 49-ാമത് മില്യണയറായത്.
"എല്ലാ ശനിയാഴ്ച്ചയും ലൈവ് ഡ്രോ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച മഹ്സൂസിൽ നിന്ന് വന്ന ഇ-മെയിൽ എന്നെ ഞെട്ടിച്ചു. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാൻ മഹ്സൂസ് അക്കൗണ്ട് പലതവണ പരിശോധിച്ചു. എന്‍റെ ക്രെഡിറ്റ് ബാലൻസ് AED 1,000,000 എന്ന് കണ്ടു. പിന്നിടാണ് ഭാര്യയോട് പറഞ്ഞത്. നേരത്തെ കിട്ടിയ ഈദ് സമ്മാനമാണ് ഈ വിജയം." അബ്ദുള്‍ പറഞ്ഞു.
മഹ്സൂസിലൂടെ മില്യണയറാകുന്ന നാലാമത്തെ പാകിസ്ഥാന്‍ പ്രവാസിയാണ് അബ്ദുള്‍.
"സ്വപ്ന്ങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മഹ്സൂസ് ഒരു വലിയ പ്ലാറ്റ്‍ഫോമാണ്. കഴിഞ്ഞ ശനിയാഴ്ച്ച വരെ എന്‍റെ കുടുംബത്തിന്‍റെ ഭാവിയോര്‍ത്ത് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒറ്റ രാത്രികൊണ്ട് എന്‍റെ ജീവിതം മഹ്സൂസ് മാറ്റിമറിച്ചു." അബ്ദുള്‍ പറയുന്നു.
ഇതേ നറുക്കെടുപ്പിൽ 911 പേര്‍ക്ക് AED 424,750 പ്രൈസ് മണിയായി ലഭിച്ചു. വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും കളിക്കാം. ഒന്നാം സമ്മാനം AED 20,000,000. കൂടാതെ ആഴ്ച്ച തോറും റാഫ്ള്‍ ഡ്രോയിലൂടെ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam