
പരിസ്ഥിതി സുസ്ഥിരത പ്രതിജ്ഞയുടെ ഭാഗമായി കണ്ടൽച്ചെടികൾ നട്ട് യു.എ.ഇയിലെ മുൻനിര വീക്കിലി നറുക്കെടുപ്പായ മഹ്സൂസ്. കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (COP28) പരിപാടിയുടെ ഭാഗമായാണ് കണ്ടൽച്ചെടികൾ നട്ടത്.
ഇയർ ഓഫ് സസ്റ്റൈനബിലിറ്റി പരിപാടികളുടെ സമാപനവും മഹ്സൂസിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പരിശ്രമങ്ങളുടെ ഭാഗവുമാണ് ഈ പ്രവൃത്തി.
"ശുദ്ധമായ, സുസ്ഥിരമായ അന്തരീക്ഷം എല്ലാവരുടെയും ആരോഗ്യത്തിന്റെയും മഹ്സൂസിന്റെ സി.എസ്.ആർ പ്രവൃത്തിയുടെയും ഭാഗമാണ്. കണ്ടൽ മരങ്ങൾ കാർബൺ വലിച്ചെടുക്കുന്നതിലൂടെ നമ്മുടെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതി സഹായിക്കും. കണ്ടൽച്ചെടികൾ നടുന്നതും പരിപാലിക്കുന്നതും യു.എ.ഇയുടെ ക്ലൈമറ്റ് ന്യൂട്രാലിറ്റി പ്രതിജ്ഞയുടെ കൂടെ ഭാഗമാണ്." മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് സി.എസ്.ആർ-കമ്മ്യൂണിക്കേഷൻ മേധാവി സൂസൻ കാസ്സി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam