
മഹ്സൂസിന്‍റെ 127-ാമത് നറുക്കെടുപ്പിൽ ഇന്ത്യന്‍ പ്രവാസി ഗ്യാരണ്ടീഡ് മില്യണയര്‍. ഖത്തറിൽ സ്ഥിരതാമസമാക്കിയ മെക്കാനിക്കൽ എൻജിനീയര്‍ ഷഹബാസ് ആണ് വിജയി. രണ്ട് വര്‍ഷമായി അദ്ദേഹം മഹ്സൂസ് കളിക്കുന്നുണ്ട്.
"സുഹൃത്തുക്കള്‍ക്കൊപ്പം നറുക്കെടുപ്പ് ഞാൻ ലൈവ് ആയി കണ്ടിരുന്നു. എന്‍റെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി." ഷഹബാസ് പറയുന്നു. "വെറും 35 ദിര്‍ഹം മാത്രമല്ലേ പങ്കെടുക്കാന്‍ ആവശ്യമുള്ളൂ. മഹ്സൂസ് ഉപയോഗിച്ച് എല്ലാവര്‍ക്കും വലിയ സമ്മാനങ്ങള്‍ നേടാം. മഹ്സൂസിന് നന്ദി, എന്‍റെ കുടുംബത്തിന്‍റെ ഭാവി ഭദ്രമാക്കാന്‍ സഹായിച്ചതിന്"
മഹ്സൂസിന്‍റെ 126-ാമത് നറുക്കെടുപ്പിലും ഒരു ഇന്ത്യന്‍ പൗരനാണ് വിജയിച്ചത്. AED 1,000,00 സ്വന്തമാക്കിയ സുമെയ്ര്‍ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ്. മുൻപ് യു.എ.ഇയിൽ താമസിച്ചിരുന്നു അദ്ദേഹം 2022 മുതൽ ഖത്തറിലാണ് ജോലി ചെയ്യുന്നത്. 2021 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കാറുണ്ടെന്ന് സുമെയ്ര്‍ പറയുന്നു.
മിക്കപ്പോഴും കടലിൽ തന്നെ ദീര്‍ഘസമയം ജോലി ചെയ്യേണ്ടി വരുന്ന സുമെയ്ര്‍ എല്ലാ ആഴ്ച്ചയും 250 ദിര്‍ഹം മഹ്സൂസ് ക്രെഡിറ്റിലേക്ക് മാറ്റിവെച്ചിരുന്നു.
"വളരെ സന്തോഷം. ഞാന്‍ ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ പ്രൈസ് കിട്ടുന്നത്. ഞാന്‍ വിജയിച്ച കാര്യം ഭാര്യയെ അറിയച്ചപ്പോള്‍ അവള്‍ ആദ്യം വിശ്വസിച്ചില്ല. മഹ്സൂസ് അക്കൗണ്ടിന്‍റെ ബാലൻസ് അവള്‍ക്ക് സ്ക്രീൻഷോട്ട് അയച്ചപ്പോള്‍ അവള്‍ ഞെട്ടിപ്പോയി" സുമെയ്ര്‍ പ്രതികരിച്ചു.
തനിക്ക് ലഭിച്ച പണത്തിൽ നിന്ന് 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു.
35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി ഗെയിം കളിക്കാം. ശനിയാഴ്ച്ചകളിലെ നറുക്കെടുപ്പിലും പിന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. AED 20,000,000 ആണ് ടോപ് പ്രൈസ്. പുതിയ ആഴ്ച്ച റാഫ്ള്‍ ഡ്രോയിലൂടെ ഗ്യാരണ്ടീഡ് മില്യണയര്‍ ആകുന്ന വ്യക്തിക്ക് 1,000,000 സ്വന്തമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ