
മഹ്സൂസ് സെപ്റ്റംബർ രണ്ടിന് നടത്തിയ 144-ാമത് നറുക്കെടുപ്പിൽ സമ്മാനമായി നൽകിയത് 1,396,500 ദിർഹത്തിന്റെ ക്യാഷ് പ്രൈസുകൾ. പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് ഒരു മില്യൺ ദിർഹം നേടി ഗ്യാരണ്ടീഡ് റാഫ്ൾ വിന്നറായി. ഗോൾഡൻ സമ്മർ ഡ്രോ പ്രൈസായ 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടിയത് ഇന്ത്യൻ പ്രവാസിയായ നിമിൽ ആണ്.
ക്രിക്കറ്റിലും ബോഡിബിൽഡിങ്ങിലും തൽപ്പരനായ മുഹമ്മദ് 27 വയസ്സുകാരനാണ്. ഫിനാൻസ് മാനേജരായി ജോലിനോക്കുന്നു. ഭാര്യക്കൊപ്പം ഒരു വർഷം മുൻപാണ് മുഹമ്മദ് യു.എ.ഇയിലേക്ക് മാറിയത്. കട്ട് ഓഫ് ടൈമിന് വെറും 25 മിനിറ്റ് മുൻപാണ് മുഹമ്മദ് മഹ്സൂസ് വാട്ടർ വാങ്ങി ഗെയിമിൽ പങ്കെടുത്തത്.
ഞാൻ ഇ-മെയിൽ ചെക് ചെയ്തില്ല, കാരണം ഞാനും സുഹൃത്തും കൂടെ ഇന്ത്യ - പാകിസ്ഥാൻ മത്സരം കാണാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. മഴ കാരണം കളി ഉപേക്ഷിച്ചു. ഞാൻ കരുതിയത് മൂന്നാം സമ്മാനമായ 250 ദിർഹമായിരിക്കും എനിക്ക് കിട്ടിയതെന്നാണ്. സുഹൃത്ത് എന്നോട് ഇ-മെയിൽ വായിക്കാൻ പറഞ്ഞു. അവൻ പറഞ്ഞു അവനുറപ്പാണ് എനിക്ക് വലിയ സമ്മാനം കിട്ടുമെന്ന്. അത് ശരിയായി. ഒരു മില്യൺ ദിർഹം സ്വന്തമായി - മുഹമ്മദ് സന്തോഷത്തോടെ പറയുന്നു.
കടം വീട്ടാനും സൗദി അറേബ്യയിലേക്ക് ആത്മീയ യാത്ര ചെയ്യാനുമാണ് പണം ഉപയോഗിക്കുകയെന്ന് മുഹമ്മദ് പറയുന്നു. ഇതിനൊപ്പം കുറച്ചു പണം പാകിസ്ഥാനിലെ ദരിദ്രരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനും മുഹമ്മദ് ആഗ്രഹിക്കുന്നു. ഇനി മഹ്സൂസ് ഗ്രാൻഡ് പ്രൈസ് ആയ 20 മില്യൺ ദിർഹത്തിലാണ് മുഹമ്മദിന്റെ കണ്ണ്.
38 വയസ്സുകാരനായ നിമൽ മൂന്നു കുട്ടികളുടെ പിതാവാണ്. മെക്കാനിക്കൽ എൻജിനീയറായ അദ്ദേഹം വർഷങ്ങളായി യു.എ.ഇയിൽ ഉണ്ട്. 15 വർഷമായി അദ്ദേഹം കുടുംബത്തിനായി അധ്വാനിക്കുന്നു. ഗോൾഡൻ സമ്മർ ഡ്രോയുടെ അഞ്ചാമത്തെ വിജയിയാണ് നിമൽ. ഈ നറുക്കെടുപ്പടെ ഗോൾഡൻ സമ്മർ ഡ്രോ പൂർത്തിയായി. 22 ക്യാരറ്റ് സ്വർണ്ണനാണയങ്ങളാണ് നിമൽ നേടിയത്.
വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ വാങ്ങി മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും ഗ്രാൻഡ് ഡ്രോയും കളിക്കാം. 20 മില്യൺ ആണ് ഒന്നാം സമ്മാനം. വീക്കിലി റാഫ്ൾ ഡ്രോകളിലൂടെ ഓരോ ആഴ്ച്ചയും ഗ്യാരണ്ടീഡ് മില്യണയർക്ക് 1 മില്യൺ ദിർഹവും നേടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam