
മഹ്സൂസിന്റെ 141-ാമത് നറുക്കെടുപ്പിൽ വിജയികളായത് രണ്ടുപേർ. നേപ്പാളിൽ നിന്നുള്ള 29 വയസ്സുകാരനായ തുൾസി ഗ്യാരണ്ടീഡ് മില്യണയർ പ്രൈസ് AED 1,000,000 നേടി. ദുബായിലെ അൽ ക്വുവോസിലാണ് അദ്ദേഹം താമസിക്കുന്നത്. ഒന്നര വർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നയാളാണ് തുൾസി.
ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ടെക്നീഷ്യനായ തുൾസി, 11 വർഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനാണ്. ഇ-മെയിൽ വഴിയാണ് മഹ്സൂസിലൂടെ സമ്മാനം നേടിയ വിവരം തുൾസി തിരിച്ചറിഞ്ഞത്. നാട്ടിൽ സ്വന്തമായി വീടു പണിയാൻ പണം ചെലവഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
അജ്മാനിൽ മെക്കാനിക്കൽ എൻജിനീയറായ 44 വയസ്സുകാരൻ അഗീബ് ആണ് രണ്ടാമത്തെ വിജയി. 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് സുഡാനിൽ നിന്നുള്ള അഗീബ് നേടിയത്. മഹ്സൂസ് ഗോൾഡൻ സമ്മർ നറുക്കെടുപ്പിലൂടെയാണ് സമ്മാനം. ഈ വർഷം ഫെബ്രുവരിയിലാണ് അഗീബ് മഹ്സൂസ് അക്കൗണ്ട് തുടങ്ങിയത്.
ഇതേ നറുക്കെടുപ്പിൽ 742 പേരാണ് വിവിധ സമ്മാനങ്ങൾ നേടിയത്. മൊത്തം പ്രൈസ് മണിയായി ഇവർ നേടിയത് AED 1,382,250. വെറും 35 ദിർഹം മാത്രം ചെലവാക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി ഗെയിം കളിക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും പിന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ടോപ് പ്രൈസ് 20 മില്യൺ ദിർഹം. ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം നേടി ഗ്യാരണ്ടീഡ് മില്യണയർ പദവിയും നേടാം.
2023 ജൂലൈ 29 മുതൽ സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി പ്രത്യേക ഗോൾഡൻ ഡ്രോയിൽ പങ്കെടുക്കാം. ഓഗസ്റ്റ് അഞ്ച് മുതൽ ശനിയാഴ്ച്ചകളിൽ ഈ നറുക്കെടുപ്പുണ്ട്. ഗ്യാരണ്ടീഡ് പ്രൈസായി 50,000 ദിർഹം സ്വർണ്ണനാണയമായി ഓരോ ആഴ്ച്ചയും നേടാം. അഞ്ച് ആഴ്ച്ചകളിലേക്കാണ് ഈ ഓഫർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ