മെഡിക്കൽ കോഡര്‍ ഇനി മില്യണയര്‍; 10 ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

Published : Apr 05, 2023, 04:38 PM ISTUpdated : Apr 05, 2023, 04:40 PM IST
മെഡിക്കൽ കോഡര്‍ ഇനി മില്യണയര്‍; 10 ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

Synopsis

ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിലാണ് 38 വയസ്സുകാരിയായ ഹമേദ വിജയിച്ചത്. മെഡിക്കൽ കോഡിങ് ജോലി ചെയ്യുന്ന ഹമേദ നാല് മക്കളുടെ അമ്മയാണ്

മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി വനിത. ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിലാണ് 38 വയസ്സുകാരിയായ ഹമേദ വിജയിച്ചത്. മെഡിക്കൽ കോഡിങ് ജോലി ചെയ്യുന്ന ഹമേദ നാല് മക്കളുടെ അമ്മയാണ്. അബുദാബിയിൽ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിക്കുന്ന ഹമേദ, മഹ്സൂ‍സിന്‍റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗ്യാരണ്ടീഡ് മില്യണയറുമാണ്.

എട്ട് മാസം മുൻപാണ് സ്ഥിരമായി മഹ്സൂസ് കളിക്കാന്‍ ഹമേദ തീരുമാനിച്ചത്. കുട്ടിയുടെ ഫുട്ബോള്‍ മത്സരം കാണാന്‍ പോയതുകൊണ്ട് മഹ്സൂസിന്‍റെ നറുക്കെടുപ്പ് ഹമേദ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം മഹ്സൂസ് ടീം ഫോണിൽ വിളിച്ചപ്പോഴാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം ഹമേദ അറിഞ്ഞത്.

ഞാന്‍ നറുക്കെടുപ്പുകളിൽ പങ്കെടുക്കാറില്ല, ഇതുവരെ ഒന്നും വിജയിച്ചിട്ടുമില്ല. ഇതൊരു വളരെ സന്തോഷം തന്ന സര്‍പ്രൈസ് ആയിരുന്നു. ഒരു സ്വപ്നം സത്യമായതുപോലെ തോന്നുന്നു, എനിക്ക് ഇത് വിശ്വസിക്കാനെ വയ്യ - ഹമേദ പറയുന്നു.

പണം എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ച് ഹമേദ ആലോചിക്കുകയാണ്. മെഡിസിൻ പഠിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു കുട്ടികളുണ്ട്. കൂടാതെ സ്കൂള്‍ പ്രായത്തിലുള്ള രണ്ട് മക്കളുമുണ്ട്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് തുക പ്രയോജനപ്പെടും. ഒപ്പം, കുടുംബത്തിനായി പണം ചെലവാക്കും. - ഹമേദ കൂട്ടിച്ചേര്‍ത്തു.
 
മഹ്സൂസ് കഴിഞ്ഞ മാസം മുതലാണ് ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പ് അവതരിപ്പിച്ചത്. ഓരോ ആഴ്ച്ചയും ഒരാള്‍ക്ക് ഇതിലൂടെ മില്യണയര്‍ ആകാം. 
 
വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും  20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

മഹ്സൂസിന്‍റെ 122-ാമത് നറുക്കെടുപ്പിൽ 24 പേര്‍ക്ക് നാല് അക്കങ്ങള്‍ ഒരുപോലെയാക്കാന്‍ കഴിഞ്ഞു. രണ്ടാം സമ്മാനമായ AED 200,000 ഇവര്‍ പങ്കിട്ടു. ഒരാള്‍ക്ക് AED 8,333 വീതമാണ് ലഭിച്ചത്. മൂന്ന് അക്കങ്ങള്‍ ഒരുപോലെയാക്കിയ 958 പേര്‍ക്ക് AED 250 വീതം ലഭിച്ചു.

റംസാന്‍ മാസം ഗോൾഡ് പ്രൈസുകളും നേടാനാകും. അടുത്തയാഴ്ച്ച ഒരു ഭാഗ്യശാലിക്ക് 300 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. റംസാന്‍ പ്രത്യേക ഗോൾഡ് പ്രൈസിന്‍റെ രണ്ടാമത്തെ വിജയി അബ്ദുൾഅസീസ് (raffle ID 32386916) 200 ഗ്രാം മൂല്യമുള്ള സ്വര്‍ണ നാണയങ്ങള്‍ സ്വന്തമാക്കി.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ഇതോടൊപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം