
മഹ്സൂസിന്റെ 52-ാമത് മില്യണയർ ഇന്ത്യൻ പ്രവാസി ഐജാസ്. ഗ്യാരണ്ടീഡ് റാഫ്ൾ നറുക്കെടുപ്പിൽ പത്ത് ലക്ഷം ദിർഹമാണ് 49 വയസ്സുകാരനായ ഐജാസ് നേടിയത്. 2020 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട് യു.എ.ഇയിലെ ഒരു ഡിസ്ട്രിബ്യൂഷൻ സെന്ററിൽ ജോലിനോക്കുന്ന ഐജാസ്.
ലൈവ് ഡ്രോ നടന്ന ദിവസം സഹോദരിക്കൊപ്പം അബുദാബിയിലായിരുന്നു ഐജാസ്. രാത്രി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് മഹ്സൂസിലൂടെ സമ്മാനം നേടിയത് അറിഞ്ഞത്. ചെറിയ സമ്മാനം പ്രതീക്ഷിച്ച് മെയിൽ പരിശോധിച്ച ഐജാസ് ഞെട്ടി. സമ്മാനമായി മഹ്സൂസ് നൽകിയത് പത്ത് ലക്ഷം ദിർഹം.
"സത്യം പറയാം, ഞെട്ടിക്കുന്ന സമ്മാനമാണിത്. ഞാൻ രണ്ടു മൂന്നു തവണ മെയിൽ പരിശോധിച്ചു നോക്കി. ഒപ്പം മഹ്സൂസ് അക്കൗണ്ടും പരിശോധിച്ചു, അടുത്ത ദിവസം മഹ്സൂസിൽ നിന്ന് എനിക്ക് ഫോൺകോൾ ലഭിച്ചു." ഐജാസ് പറയുന്നു.
ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പമാണ് ഐജാസ് താമസിക്കുന്നത്. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം ചെലവഴിക്കാനാണ് ഐജാസ് ആഗ്രഹിക്കുന്നത്. ആന്റിയുടെ ക്യാൻസർ ചികിത്സയ്ക്കും ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താനും ഈ സമ്മാനം സഹായിക്കുമെന്നാണ് ഐജാസ് പറയുന്നത്.
ജൂലൈ 15-ന് നടന്ന നറുക്കെടുപ്പിൽ 1402 പേർ മൊത്തം 5.4 ലക്ഷം ദിർഹം പ്രൈസ് മണിയായി നേടി. ഉയർന്ന സമ്മാനമായ 20,000,000 ദിർഹം ആർക്കും സ്വന്തമാക്കാനായില്ല. രണ്ടാം സമ്മാനം 42 പേരാണ് നേടിയത്. അഞ്ച് അക്കങ്ങളിൽ നാലെണ്ണം (3, 7, 22, 30, 31) ഇവർ ഒരുപോലെയാക്കി. മൊത്തം രണ്ടു ലക്ഷം ദിർഹം പങ്കിട്ടപ്പോൾ ഓരോരുത്തർക്കും 4762 ദിർഹം വീതം ലഭിച്ചു. മൂന്നക്കങ്ങൾ ഒരുപോലെയാക്കിയ 1360 പേരുണ്ട്. ഇവർക്ക് 250 ദിർഹം വീതം ലഭിച്ചു.
വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം, ഉയർന്ന സമ്മാനമായ AED 20,000,000 നേടാം. ഓരോ ആഴ്ച്ചയും 1,000,000 സമ്മാനം ലഭിക്കുന്ന ഗ്യാരണ്ടീഡ് മില്യണയർ പദവിയും നേടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ