ഈദ് ആഘോഷത്തിനിടയ്ക്ക് 10 ലക്ഷം ദിര്‍ഹം നേടി പ്രവാസി

Published : Apr 26, 2023, 03:26 PM IST
ഈദ് ആഘോഷത്തിനിടയ്ക്ക് 10 ലക്ഷം ദിര്‍ഹം നേടി പ്രവാസി

Synopsis

മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയര്‍ സമ്മാനം നേടിയത് ഭൂട്ടാനിൽ നിന്നുള്ള യുവാവ്. ഒരു കിലോഗ്രാം സ്വര്‍ണം നേടിയത് ബംഗ്ലാദേശി ബാര്‍ബര്‍.

ഈദ് പുണ്യത്തിനൊപ്പം സമ്മാനക്കിലുക്കവും. 125-ാമത് മഹ്സൂസ് നറുക്കെടുപ്പിൽ 1,000,000 AED സ്വന്തമാക്കി ഭൂട്ടാൻ പ്രവാസി. മഹ്സൂസിന്‍റെ ഏഴാം ഗ്യാരണ്ടീഡ് മില്യണയറായ താൻഡിൻ യു.എ.ഇയിൽ ഒരു കോഫീ ഷോപ്പിൽ ബാരിസ്റ്റയാണ്. അദ്ദേഹത്തോടൊപ്പം ഒരു കിലോഗ്രാം സ്വര്‍ണം നേടിയത് 37 വയസ്സുകാരനായ ബംഗ്ലാദേശി ബാര്‍ബര്‍.

മഹ്സൂസിലൂടെ സമ്മാനം നേടുന്ന ആദ്യത്തെ ഭൂട്ടാൻ സ്വദേശിയാണ് താൻഡിൻ. ഒരു മാസം മുൻപ് മാത്രമാണ് അദ്ദേഹം ആദ്യമായി മഹ്സൂസിൽ പങ്കെടുത്തത്. നാലാം അവസരത്തിലാണ് താൻഡിനെ ഭാഗ്യം കടാക്ഷിച്ചത്.

അഞ്ച് വര്‍ഷമായി യു.എ.ഇയിൽ താൻഡിൻ സ്ഥിരതാമസമാണ്. ആദ്യമായാണ് ഇതുപോലെയൊരു ഭാഗ്യ മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് താൻഡിൻ പറയുന്നു. വിജയത്തിന്‍റെ ഞെട്ടൽ ഇപ്പോഴും അദ്ദേഹത്തെ വിട്ടുപോയിട്ടില്ല.

കോഫീ ഷോപ്പിലെ ഷിഫ്റ്റിന് ഇടയ്ക്കാണ് താൻഡിൻ താൻ മഹ്സൂസിൽ വിജയിയായ വിവരം അറിഞ്ഞത്. ജോലിക്കിടയിൽ നിന്ന് സൂപ്പര്‍വൈസര്‍ താൻഡിനെ വിളിച്ചശേഷം വിജയിയായ വിവരം അറിയിച്ചു. ആദ്യം കളിയാക്കിയതാണെന്ന് കരുതിയ താൻഡിൻ വാര്‍ത്ത കാര്യമായി എടുത്തില്ല. പക്ഷേ, അധികം വൈകാതെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് മെസേജുകളും ഗ്രൂപ്പ് ചാറ്റുകളും താൻഡിൻ വിജയിയായെന്ന വിവരം അറിയിച്ചു. മഹ്സൂസ് ലൈവ് ഡ്രോയുടെ സ്ക്രീൻഷോട്ടുകളും താൻഡിന്‍റെ ചാറ്റിൽ നിറഞ്ഞു. ഇതോടെ മഹ്സൂസ് അക്കൗണ്ട് പരിശോധിക്കാന്‍ താൻഡിൻ തീരുമാനിച്ചു. അപ്പോഴാണ് മഹ്സൂസിന്‍റെ ഗ്യാരണ്ടീഡ് മില്യണയറായെന്ന വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.

ഇപ്പോഴുള്ള ജോലി തുടരുമെന്നാണ് താൻഡിൻ പറയുന്നത്. "ഉടൻ തന്നെ ഞാൻ വിവാഹിതനാകും. ഞാൻ വളരെ ശ്രദ്ധാലുവാണ്, എനിക്ക് ലഭിച്ച പണം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ. ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ നിക്ഷേപത്തിനുള്ളൂ. ഭൂട്ടാനിലും ചില നിക്ഷേപങ്ങള്‍ ഞാൻ നടത്തും. എന്നെ യു.എ.ഇയിൽ എത്താന്‍ സഹായിച്ച സുഹൃത്തുക്കളുണ്ട്, അവരെയും ഞാൻ തിരികെ സഹായിക്കും - താൻഡിൻ പറയുന്നു."

മഹ്സൂസ് ഗോൾഡൻ ഈദ് പ്രൊമോഷൻ വിജയിയായത് ബംഗ്ലാദേശിൽ നിന്നുള്ള 37 വയസ്സുകാരനാണ്. ഒരു കിലോഗ്രാം സ്വര്‍ണമാണ് ബാര്‍ബറായി ജോലിനോക്കുന്ന ബികാഷ് നേടിയത്. സ്ഥിരമായി മഹ്സൂസ് കളിക്കുന്നയാളാണ് റാസ് അൽ ഖൈമയിൽ സ്ഥിരതാമസമാക്കിയ ബികാഷ്.

"ഞാനാണ് ഭാഗ്യശാലിയെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഇത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമാണ്. വളരെ നന്ദിയുണ്ട്." - ബികാഷ് പ്രതികരിച്ചു.

35 ദിര്‍ഹം മാത്രം മുടക്കി ഒരു വാട്ട‍ര്‍ ബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിലെ ആഴ്ച്ച നറുക്കെടുപ്പുകളുടെ ഭാഗമാകാം. ഇതോടൊപ്പം AED 20,000,000 ഗ്രാൻഡ് നറുക്കെടുപ്പിലും നേടാം. റാഫ്ൾ ഡ്രോകളിൽ പങ്കെടുക്കുന്നവര്‍ക്ക് ആഴ്ച്ചതോറും AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയര്‍ സമ്മാനം നേടാം.

മഹ്സൂസ് എന്ന വാക്കിന് അറബിയിൽ ഭാഗ്യം എന്നാണ് അര്‍ത്ഥം. ആഴ്ച്ചതോറും മില്യൺ ദിര്‍ഹം നേടാനുള്ള അവസരമാണ് മഹ്സൂസ്. മത്സരാര്‍ത്ഥികളുടെ സ്വപ്നം പൂവണിയുന്നതിനൊപ്പം സമൂഹത്തിന് തിരികെ നൽകുന്നതിലൂടെയും മഹ്സൂസ് മാതൃകയാകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം