ഓരോ ആഴ്ച്ചയും സ്വര്‍ണ നാണയങ്ങള്‍; റംസാൻ ആഘോഷമാക്കാൻ മഹ്സൂസ്

By Web TeamFirst Published Mar 20, 2023, 5:17 PM IST
Highlights

റംസാൻ മാസം ആഴ്ച്ചതോറും സ്വര്‍ണനാണയങ്ങള്‍ നേടാം. ആദ്യ ആഴ്ച്ചയിൽ നൂറ് ഗ്രാം മൂല്യമുള്ള 10 സ്വര്‍ണ നാണയങ്ങളാണ് നേടാനാകുക

റംസാന്‍ മാസം ഓരോ ആഴ്ച്ചയും സ്വര്‍ണം സമ്മാനമായി നേടാന്‍ അവസരം ഒരുക്കുകയാണ് മഹ്സൂസ്. ഗ്രാൻഡ് പ്രൈസ് ആയ 20,000,000 ദിര്‍ഹത്തിനും ഓരോ ആഴ്ച്ചയും നൽകുന്ന ഗ്യാരണ്ടീഡ് റാഫ്‍ള്‍ നറുക്കെടുപ്പ് സമ്മാനമായ 1,000,000 ദിര്‍ഹത്തിനും പുറമെയാണിത്.

പുതിയ സമ്മാന പദ്ധതി മാര്‍ച്ച് 25 മുതൽ ആരംഭിക്കും. റംസാൻ മാസം മുഴുവൻ ഇത് ബാധകമായിരിക്കും. ആഴ്ച്ചതോറും സ്വര്‍ണനാണയങ്ങള്‍ നേടാം. ആദ്യ ആഴ്ച്ചയിൽ നൂറ് ഗ്രാം മൂല്യമുള്ള 10 സ്വര്‍ണ നാണയങ്ങളാണ് നേടാനാകുക. 

പുണ്യമാസമായ റംസാൻ ദാനത്തിന്‍റെ പ്രതീകമാണ്. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് മഹ്സൂസിൽ പങ്കെടുക്കുന്നവര്‍ക്ക് ജീവിതത്തിൽ വലിയ സുവര്‍ണാവസരങ്ങള്‍ നൽകുകയാണ് ഞങ്ങളുടെ ശ്രമം - മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററും ഈവിങ്‍സ് സി.ഇ.ഒയുമായ ഫരീദ് സാംജി പറഞ്ഞു.

പുതിയ, മാറ്റംവരുത്തിയ പ്രൈസ് സ്ട്രക്ചര്‍ അനുസരിച്ച് മഹ്സൂസ് വീക്കിലി പ്രൈസുകളിൽ മാറ്റം വന്നു. പക്ഷേ, പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല. 

35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും  20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

click me!