ഫ്യൂച്ചര്‍ റിഹാബിലിറ്റേഷൻ സെന്‍ററിലെ മൾട്ടി സെൻസറി റൂം സ്പോൺസര്‍ ചെയ്ത് മഹ്സൂസ്

Published : May 04, 2023, 03:23 PM IST
ഫ്യൂച്ചര്‍ റിഹാബിലിറ്റേഷൻ സെന്‍ററിലെ മൾട്ടി സെൻസറി റൂം സ്പോൺസര്‍ ചെയ്ത് മഹ്സൂസ്

Synopsis

പ്രത്യേക പരിഗണന വേണ്ട 145 കുട്ടികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടും. സമൂഹത്തോടുള്ള പ്രതിബദ്ധത തുടർന്ന് മഹ്സൂസ്

മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍  EWINGS, അബുദാബി ആസ്ഥാനമായ ഫ്യൂച്ചര്‍ റിഹാബിലിറ്റേഷൻ സെന്‍ററിലെ മൾട്ടി സെൻസറി റൂം സ്പോൺസര്‍ ചെയ്തു. പ്രത്യേക പരിഗണന വേണ്ട 145 കുട്ടികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടും.

സെൻസറി പ്രോസസിങ് ഡിസോഡര്‍ അനുഭവിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് സ്വതന്ത്രമായി അവയവങ്ങള്‍ ചലിപ്പിക്കാനും ചുറ്റുപാടിനെക്കുറിച്ച് കൂടുതൽ അറിയാനും ഈ പദ്ധതി സഹായിക്കും. പ്രത്യേക വിദ്യാഭ്യാസ പദ്ധതികളിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തെറപ്പിയിൽ അധിഷ്ഠിതമായ സേവനങ്ങള്‍ ഫ്യൂച്ചര്‍ റിഹാബിലിറ്റേഷൻ സെന്‍റര്‍ നൽകുന്നുണ്ട്.
 
പരിമിതികളുള്ള കുട്ടികളെ സഹായിക്കാന്‍ സെൻസറി റൂം പോലെയുള്ള പുത്തൻ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് EWINGS സി.ഇ.ഒ ഫരീദ് സാംജി പറഞ്ഞു. ഇത് ആദ്യമായല്ല മഹ്സൂസ് ഇത്തരം പരിമിതി നേരിടുന്ന കുട്ടികള്‍ക്ക് സഹായങ്ങള്‍ നൽകുന്നത്.

കൂടുതൽ കുട്ടികള്‍ക്ക് സെൻസറി പ്രശനങ്ങള്‍ നേരിടാന്‍ പുതിയ പദ്ധതി സഹായിക്കും; മഹ്സൂസ് പോലെയുള്ള സ്ഥാപനങ്ങളുടെ അകമഴിഞ്ഞുള്ള സഹായത്തിന് നന്ദി പറയുന്നു - ഫ്യൂച്ചര്‍ റിഹാബിലിറ്റേഷൻ സെന്‍റര്‍ ഡയറക്ടര്‍ മൗഫാഖ് എം.എ മുസ്തഫ പറഞ്ഞു.

മഹ്സൂസ് എന്ന അറബി വാക്കിന് ഭാഗ്യം എന്നാണര്‍ഥം. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. ഓരോ ആഴ്ച്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹം നേടാനുള്ള അവസരം കൂടെയാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മഹ്സൂസ് നിലനിര്‍ത്തുന്നു.

വെറും AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും മത്സരിക്കാം. AED 20,000,000 ആണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ച നറുക്കെടുപ്പിൽ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയര്‍ സമ്മാനം നേടാം. ഇതുവരെ 41 മില്യണയര്‍മാരെ സൃഷ്ടിച്ച മഹ്സൂസ്, 410 മില്യൺ സമ്മാനത്തുകയായി നൽകി. മഹ്സൂസിലൂടെ സമ്മാനം നേടിയവരുടെ ആകെ എണ്ണം 238,000 വരും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇ-ഡ്രോയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം സമ്മാനം
പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടി, സംശയാസ്പദമായ സാഹചര്യം, പ്രവാസി യുവാക്കളെ പിടികൂടിയപ്പോൾ കൈവശം ക്രിസ്റ്റൽ മെത്ത്