Mahzooz: സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ AED 300,000 പങ്കിട്ട് മൂന്നു പേര്‍

By Web TeamFirst Published Feb 1, 2023, 3:21 PM IST
Highlights

AED 1,000,000 പങ്കിട്ട് 31 വിജയികള്‍.

UAE നിവാസികളുടെ പ്രിയപ്പെട്ട ആഴ്ച്ച നറുക്കെടുപ്പ് മഹ്സൂസ് 113-ാം നറുക്കെടുപ്പിലൂടെ മാറ്റിമറിച്ചത് 1670 പേരുടെ ജീവിതം. 2023 ജനുവരി 28-നായിരുന്നു സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പ് നടന്നത്. വെറും രണ്ടുവര്‍ഷം കൊണ്ട് 31 മൾട്ടി മില്യണയര്‍മാരെ സൃഷ്ടിച്ച ചരിത്രമാണ് മഹ്സൂസിന്‍റെത്.

രണ്ടാം സ്ഥാനക്കാരായ 31 ഭാഗ്യശാലികള്‍ AED 1,000,000 പങ്കിട്ടു. ഓരോരുത്തര്‍ക്കും AED 32,258 വീതമാണ് സമ്മാനം. സുനിശ്ചിത സമ്മാനങ്ങള്‍ നൽകുന്ന ആഴ്ച്ച നറുക്കെടുപ്പിൽ  AED 100,000 വീതം സ്വന്തമാക്കിയത് ഫിലിപ്പീൻസിൽ നിന്നുള്ള കെര്‍വിൻ, മാര്‍ക് എന്നിവരും നേപ്പാളിൽ നിന്നുള്ള ഫഗുനിയുമാണ്. നാട്ടിലെ നിക്ഷേപ പദ്ധതികള്‍ക്കും ഫാമിങ്ങിനും പണം ഉപയോഗിക്കാനാണ് വിജയികളുടെ തീരുമാനം.

ഷാര്‍ജയിലെ ഒരു റീസൈക്കിളിങ് കമ്പനിയിൽ മൂന്നു വര്‍ഷമായി വെയിങ് ബ്രിഡ്ജ് ഓപ്പറേറ്ററാണ് 35 വയസ്സുകാരനായ മാര്‍ക്. സ്ഥിരമായി മഹ്സൂസ് കളിക്കുന്ന മാര്‍ക് 70 തവണയെങ്കിലും വാട്ടര്‍ബോട്ടിലുകള്‍ വാങ്ങിയിട്ടുണ്ട്. സ്ഥിരം Mahzooz കളിക്കാരനാണെങ്കിലും തനിക്കാണ് ഇത്തവണ ഭാഗ്യക്കുറി അടിച്ചതെന്ന് ആശ്ചര്യത്തോടെയാണ് മാര്‍ക് മനസിലാക്കിയത്. അദ്ദേഹത്തോട് ഒരു സുഹൃത്താണ് വിജയത്തെക്കുറിച്ച് പറഞ്ഞത്.
 
മഹ്സൂസ് സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് എനിക്കും കുടുംബത്തിനും വിശ്വാസമായി. നാട്ടിൽ ഞാൻ കുറച്ച് സ്ഥലം വാങ്ങിക്കും, ചെറിയൊരു ബിസിനസ് തുടങ്ങും -- മാര്‍ക് വിശദീകരിക്കുന്നു.
 
ദുബായിലെ ഒരു ജുവൽറി സ്റ്റോറിൽ ഓഫീസ് ബോയ് ആണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കെര്‍വിൻ. ഇതുവരെ 20-30 വാട്ടര്‍ബോട്ടിലുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഞാൻ മഹ്സൂസ് സ്ഥിരമായി കളിക്കാറുള്ളയാളാണ്. അത്യധികം സന്തോഷമുണ്ട്. എന്നെ ഒരു പഴയ സ്കൂൾ ക്ലാസ്മേറ്റാണ് മഹ്സൂസ് വിജയിച്ചകാര്യം അറിയിച്ചത്. ഞാൻ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു, സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. ആ രാത്രി എനിക്ക് ഉറങ്ങാൻപോലും പറ്റിയില്ല -- കെര്‍വിൻ പറയുന്നു.
 
കഴിഞ്ഞ വര്‍ഷമാണ് കെര്‍വിന്‍റെ അച്ഛന്‍ മരിച്ചത്. പക്ഷേ, ഫിലിപ്പീൻസിൽ കെര്‍വിൻ പോയിട്ട് നാല് വര്‍ഷത്തിന് മുകളിലായി. തന്‍റെ വലിയ വിജയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ പുഞ്ചിരിച്ചു. അത് വലിയൊരു ആശ്വാസമാണ്. നാട്ടിലെ ഒരു മാമ്പഴ ഫാമിൽ പണം നിക്ഷേപിക്കാനാണ് കെര്‍വിന്‍ ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ വിജയിയായ ഫഗുനി നേപ്പാളിൽ നിന്നുള്ളയാളാണ്. 46 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളെ പിതാവുമാണ്. 11 വര്‍ഷമായി യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ഒരു വര്‍ഷമായി എല്ലാ ആഴ്ച്ചയും Mahzooz കളിക്കാറുണ്ടെന്ന് ഫഗുനി പറയുന്നു.

എന്‍റെ ജീവിതം തന്നെ ഇത് മാറ്റിമറിക്കും. ഞാൻ എപ്പോഴും ഇത് കളിക്കാറുണ്ട്, പക്ഷേ വിജയം എനിക്കാണെന്നത് ഞെട്ടിച്ചു. മഹ്സൂസിനോട് നന്ദി പറയുകയാണ്. ഇത് വലിയൊരു സമ്മാനമാണ് -- ഫഗുനി വിശദീകരിക്കുന്നു. നേപ്പാളിൽ അൽപ്പം സ്ഥലം വാങ്ങി പച്ചക്കറി കൃഷി നടത്താനാണ് ഫഗുനി ആഗ്രഹിക്കുന്നത്.
 
ഇവരെപ്പോലെ നിങ്ങള്‍ക്കും അടുത്ത ലക്ഷപ്രഭുവാകാം. മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാന്‍ നിങ്ങളെ സഹായിക്കും.

വ്യത്യസ്ത സെറ്റുകളിലെ നമ്പറുകള്‍ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങള്‍ക്ക് പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങള്‍ക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് AED 100,000 വീതം ലഭിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം. പങ്കെടുക്കുന്നതിനുള്ള ഫീസുകള്‍ ഒന്നും തന്നെ ഇതിനില്ല.

മഹ്സൂസ് എന്ന അറബിക് വാക്കിന് ഭാഗ്യം എന്നാണ് അര്‍ഥം. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. ഓരോ ആഴ്ച്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹം നേടാനുള്ള അവസരം കൂടെയാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മഹ്സൂസ് നിലനിര്‍ത്തുന്നു.

click me!