
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 53 നിയമലംഘകർ പിടിയിലായി. ഇവരിൽ 19 പേർ താമസനിയമം ലംഘിച്ചവരാണ്. അഹമ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ പരിശോധനയാണ് നടത്തിയത്. വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവരെയും താമസ, തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനായി പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിച്ചിരുന്നു.
താമസാനുമതി കാലാവധി കഴിഞ്ഞ 19 പേർ, ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ട 17 പേർ, മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പേർ, ലഹരിയുടെ സ്വാധീനത്തിലായിരുന്ന മൂന്ന് പേർ, അനധികൃതമായി ജോലി ചെയ്ത മൂന്ന് പേർ, ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്ന രണ്ട് പേർ, വിസ കാലാവധി കഴിഞ്ഞ രണ്ട് പേർ, മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവ് നിലവിലുള്ള ഒരാൾ എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. കൂടാതെ, പൊലീസ് അന്വേഷിച്ചിരുന്ന ഒരു വാഹനവും പിടിച്ചെടുത്തു. ഇതുൾപ്പെടെ ആകെ 53 നടപടികളാണ് പരിശോധനയിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലീസ് പട്രോളിങ്ങും ശക്തമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam