
റിയാദ്: ജീവിതമാർഗം തേടി ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി വാഹനാപകടത്തിൽ മരിച്ചു. മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെ അനേക്ക് എന്ന സ്ഥലത്ത് വ്യാഴാഴ്‌ചയുണ്ടായ അപകടത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദ് (43) ആണ് മരിച്ചത്.
വാഹനത്തിൽ കൂടെയുണ്ടായിരുന്ന സൗദി പൗരനും മരിച്ചു. സഹയാത്രികരായ മറ്റ് രണ്ട് സ്വദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് ഷാഹുൽ ഹമീദ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഷാഹുൽ ഹമീദും സൗദി പൗരനും മരിച്ചു. 2019 നവംബർ 24നാണ് ഷാഹുൽ ഹമീദ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, അഷ്റഫ്, ലൈല, സഫീദ, സജീദ. മൃതദേഹം സൗദിയിൽ ഖബറടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam