
ദുബായ്: യുഎഇയില്‍ ഒരുകൂട്ടം പ്രവാസി മലയാളികള്‍ സിനിമാ ഷൂട്ടിങ്ങിന്‍റെ തിരക്കിലാണ്. അവസരങ്ങള്‍ തേടി മടുത്തപ്പോള്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ട് സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ കഥപറയുന്ന ദി ചലഞ്ച് ഉടന്‍ തീയറ്ററുകളിലെത്തും
സിനിമാസ്വപ്നവും പേറി നടക്കുന്ന യുഎഇയിലെ ഇരുപത്തിയഞ്ചോളം വരുന്ന പ്രവാസി മലയാളികളാണ് ദി ചലഞ്ച് എന്ന മലയാള സിനിമയ്ക്ക് പിന്നില്‍. സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവരും പുതുമുഖങ്ങള്‍. ജോലിത്തിരക്കിനിടെയുള്ള വാരാന്ത്യങ്ങളിലാണ് ഷൂട്ടിംഗ്. അറബി നാട്ടില്‍ കൊച്ചു കേരളം തീര്‍ത്തുകൊണ്ടാണ് ചിത്രീകരണം.
സാധാരണ തൊഴിലാളികള്‍ മുതല്‍ ഉന്നത മേഖലകളില്‍ ജോലിചെയ്യുന്നവര്‍വരെ ദി ചലഞ്ചിനായി കാമറയ്ക്ക് മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ വില്ലകളും ഫ്ലാറ്റുകളുമാണ് പ്രധാന ലൊക്കേഷനുകള്‍.. എല്ലാവരും കൂടി പിരിവിട്ടാണ് സിനിമയുടെ നിര്‍മാണചിലവ് കണ്ടെത്തിയത്. ആക്ഷന്‍ ത്രില്ലര്‍ പടമായ ദി ചലഞ്ച് ഉടന്‍ തിയറ്ററുകളിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam