ദുബായിലെ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി മലയാളി സംഘടനകള്‍

By Web TeamFirst Published Jun 1, 2019, 11:00 AM IST
Highlights

വ്യാപാര സ്ഥാപനങ്ങളിലും വിവിധ തൊഴില്‍ സ്ഥലങ്ങളിലും സംഘടനകളുടെയും നോമ്പുതുറകള്‍  ആഹ്ലാദത്തിന്റെ വിരുന്നാണ് ഗള്‍ഫ് നാടുകളില്‍ സമ്മാനിക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഒത്തുചേര്‍ന്ന് പള്ളികളിലെ നോമ്പുതുറയാണെങ്കില്‍ ഹൃദയം നിറക്കുന്ന കാഴ്ചയും.

ദുബായ്: റമദാന്‍കാലത്ത് ദുബായിലെ തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ് വിവിധ മലയാളി സംഘടനകള്‍. തിരക്കിട്ട യാത്രകള്‍ ഒഴിവാക്കാന്‍ ദുബായി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിലും വിവിധ തൊഴില്‍ സ്ഥലങ്ങളിലും സംഘടനകളുടെയും നോമ്പുതുറകള്‍  ആഹ്ലാദത്തിന്റെ വിരുന്നാണ് ഗള്‍ഫ് നാടുകളില്‍ സമ്മാനിക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഒത്തുചേര്‍ന്ന് പള്ളികളിലെ നോമ്പുതുറയാണെങ്കില്‍ ഹൃദയം നിറക്കുന്ന കാഴ്ചയും. നോമ്പുതുറ വിഭവങ്ങളടങ്ങുന്ന കിറ്റുമായി വിവിധ മലയാളി സംഘടനകള്‍ നിരത്തുകളിലും സജീവം. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാളിയുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാര്‍മസി ദുബായിലെ പ്രധാന നിരത്തുകളില്‍ ഇഫ്താര്‍ കിറ്റുകളുമായി എത്തി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ്. നോമ്പുതുറയുടെ സമയം അടുക്കുമ്പോള്‍ വിവിധ ബ്രാഞ്ചുകളിലെ ജീവനത്താര്‍ നോമ്പുതുറ വിഭവങ്ങളുമായി യുഎഇയുടെ പ്രധാന നിരത്തുകളില്‍ ഒത്തുചേരും റംസാനിൽ. റംസാനിൽ നിരത്തുകളിലെ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റെഡ് ക്രെസെന്റുമായി ചേർന്ന് പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. നോമ്പുതുറ സമയങ്ങളിൽ തിരക്കിട്ട് വീടുകളിലേക്കും പള്ളികളിലേക്കും വാഹനങ്ങളുമായി പരക്കം പായുന്നത് ഒഴിവാക്കുകയാണ് നിരത്തുകളില്‍ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യംവെക്കുന്നത്.

click me!