
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വന്‍ തുക സമ്മാനം ലഭിക്കുന്നത് ആദ്യമല്ല. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 19.50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനവും മലയാളിയെ തേടിയെത്തി. ദുബായില്‍ താമസിക്കുന്ന പാലക്കാട് പുത്തൂർ സ്വദേശി പ്രശാന്തിനെയാണ് ഇക്കുറി ഭാഗ്യം കടാക്ഷിച്ചത്. പ്രശാന്തിനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണമാണ് ശ്രദ്ധേയമായത്.
പരിപാടിയുടെ അവതാരകൻ റിച്ചാർഡ് ഫോണിൽ വിജയിയായ പ്രശാന്തിനെ വിളിച്ചു. ബിഗ് ടിക്കറ്റ് എടുത്തിരുന്നോ? എന്ന് ചോദിക്കുകയും വിജയിയെ ഫോണിൽ വിളിക്കാറുള്ള റിച്ചാർഡ് ആണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ഞാൻ ജാക്ക്പോട്ട് വിജയിയെ ആണ് വിളിക്കാറെന്നും അതാണ് താങ്കളെ ഇപ്പോൾ വിളിച്ചതെന്നും റിച്ചാര്‍ഡ് പറഞ്ഞു.
‘ആർ യു ഷുവർ’ എന്നായിരുന്നു പ്രശാന്ത് ആദ്യം ചോദിച്ചത്. എനിക്ക് 100 ശതമാനം ഉറപ്പാണ് എന്ന് അവതാരകൻ മറുപടി പറഞ്ഞു. തുടർന്നാണ് പ്രശാന്തിന്‍റെ ആ ചോദ്യം വന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൺഫർമേഷൻ ഉണ്ടോ? എന്നാണ് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ ചോദ്യം എനിക്ക് ഇഷ്ടമായെന്നും അൽപസമയത്തിനുള്ളിൽ വെബ്സൈറ്റിൽ നിങ്ങളുടെ പേരുണ്ടാകുമെന്നും എന്നും അവതാരകന്‍ പറഞ്ഞു. ഇത് തട്ടിപ്പല്ല, അടുത്ത മാസം അബുദാബി വിമാനത്താവളത്തിൽ വരൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.
ഓണ്‍ലൈനായി ജനുവരി നാലിന് പ്രശാന്ത് വാങ്ങിയ 041945 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചത്. ആദ്യ 10 സ്ഥാനങ്ങളില്‍ ആറും ഇന്ത്യക്കാര്‍ സ്വന്തമാക്കി. രണ്ട് പാകിസ്ഥാന്‍ പൗരന്മാരും ഫിലിപ്പൈനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഓരോരുത്തരും ഭാഗ്യശാലികളുടെ പട്ടികയില്‍ ഇടം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam