
അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിന് അല്‍ ശംക പ്രദേശത്ത് വെച്ചാണ് അവസാനം കണ്ടത്.
ഡിസംബര്‍ എട്ടിന് സഹോദരനെ കാണാനായി അല്‍ ശംകയിലേക്ക് വന്ന ശേഷം തിരികെ പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് സഹോദരന്‍ സുഹൈല്‍ പറഞ്ഞു. അല്‍ മിന പൊലീസ് സ്റ്റേഷനില്‍ സുഹൈല്‍ പരാതി നല്‍കിയിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് ഈ മാസം തന്നെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ടിക്കറ്റ് എടുത്തെങ്കിലും തൊഴിലുടമ പാസ്‍പോര്‍ട്ട് നല്‍കാത്തതിനാല്‍ മടങ്ങാനായില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു 27കാരനായ ഹാരിസ്.
സഹോദരനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൈല്‍ കഴിഞ്ഞദിവസം അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഹാരിസിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ വഴിയും സഹായം തേടിയിട്ടുണ്ട്. ഹാരിസിനെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0568145751, 0556270145 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam