മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Jan 14, 2023, 10:43 PM IST
Highlights

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. 

റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്. 

റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. 

യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു. 

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. 

പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സൗദി അറേബ്യയിലെ റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചെറുപ്പ സ്വദേശി പറയ‍ര് തൊടിയില് ഖാലിദ് (45) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഖാലിദ് ഖമീസില്‍ ഒരു ടോയ്സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറ് മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയി വന്നിരുന്നു. 

Also Read:- ദുബൈയിലെ പ്രധാന റോഡില്‍ വാഹനങ്ങളുടെ വേഗ പരിധി കുറച്ചു

click me!