ഹ്യദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

Published : Oct 15, 2021, 11:03 AM IST
ഹ്യദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

Synopsis

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അലി, ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സലാല: പ്രവാസി മലയാളി ഒമാനില്‍ (Oman) ഹൃദയാഘാതം മൂലം (Cardiac arrest) മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) ആണ് സലാലയിൽ (Salalah) മരണപ്പെട്ടു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അലി, ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലൈല. ഖബറടക്കം സലാലയിൽ നടത്തുമെന്ന്  ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.


റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഖമറുന്നിസയാണ് ഭാര്യ. റംശീന, റഹീന ഷറിന്‍, മുഹമ്മദ് റഹീസ്, റഫീന മക്കളാണ്. മൃതദേഹം റിയാദ് നസീം മഖ്‍ബറയിൽ ഖബറടക്കി. കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്‍തീന്‍ കുട്ടിയാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ